GeneralLatest NewsMollywood

‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ പ്രമുഖ താരങ്ങള്‍ അണിനിരന്ന കോവിഡ്-19 ബോധവല്‍ക്കരണ ഹ്രസ്വചിത്രം

അമിതാഭ് ബച്ചന്‍, രജനികാന്ത്‌, മമ്മൂട്ടി, മോഹന്‍ലാല്‍ , രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം നേതൃത്വം നല്‍കുകയാണ്. കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായും സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനു വേണ്ടിയും ഇന്ത്യന്‍ സിനിമാലോകത്തെ എല്ലാ പ്രമുഖ താരങ്ങള്‍ ഒന്നിച്ചിരിക്കുകയാണ്.

അമിതാഭ് ബച്ചന്‍, രജനികാന്ത്‌, മമ്മൂട്ടി, മോഹന്‍ലാല്‍ , രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി പ്രമുഖ താരങ്ങള്‍ അണിനിരന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

അമിതാഭ് ബച്ചന്‍ കളഞ്ഞു പോയ തന്റെ സണ്‍ഗ്ലാസ് തപ്പുന്നതാണ് വീഡിയോയുടെ പ്രമേയം.  . ‘നിന്നെ കൊണ്ട് വല്യ ശല്യമായല്ലോ രണ്‍ബീറെ’ എന്ന രസികന്‍ ഡയലോഗാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്. ബച്ചന്റെ സണ്‍ഗ്ലാസ് തപ്പണമെങ്കില്‍ സ്വന്തം ഗ്ലാസ് ആദ്യം കണ്ടുപിടിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. മെയ്ഡ് അറ്റ് ഹോം എന്നാണ് വീഡിയോയ്ക്ക് പേരു കൊടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നാണ് താരങ്ങള്‍ വിഡിയോയ്ക്കായി ഒന്നിച്ചത്. താരങ്ങളെല്ലാം അവരവരുടെ ഭാഷകളിലാണ് വീഡിയോയില്‍ സംസാരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button