ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര രാജന്‍. സിനിമാ നടിയായതിനുശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അനശ്വര രാജന്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. അതുകൊണ്ട് തന്നെ വിവാഹ ചടങ്ങുകളും മറ്റും ഒഴിവാക്കുകയാണെന്ന് അനശ്വര പങ്കുവയ്ക്കുന്നു.
”വിവാഹം പോലുള്ള ചടങ്ങുകളില്‍ ഇടങ്ങളില്‍ പോയി വന്നുകഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ കോളുകള്‍ വരും. മോള്‍ക്ക് ഭയങ്കര ജാഡയാണല്ലേ. ഞങ്ങളോട് സംസാരിച്ചില്ല, ഇങ്ങനെ പെരുമാറിയില്ല എന്നൊക്കെ പറഞ്ഞിട്ട്. ” അതാണ് കാരണമെന്ന് താരം പങ്കുവച്ചു. കൂടാതെ ഉദാഹരണം സുജാത ഇറങ്ങിയതിനു ശേഷം അടുത്ത ബന്ധുവിന്റെ വിവാഹത്തിനു പോയപ്പോള്‍ വിവാഹ ഫോട്ടോയില്‍ നില്‍ക്കാതെ മാറിനിന്നു. അതിനെക്കുറിച്ച് ആ വിവാഹത്തിന്റെ ഫോട്ടൊഗ്രാഫര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് മോശപ്പെട്ടരീതിയില്‍ ആയിരുന്നു.
‘കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സില്‍ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്.’ ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കമെന്നും അത് തനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കിഎന്നും അനശ്വര അഭിമുഖത്തില്‍ പങ്കുവച്ചു.
Post Your Comments