അടുത്തിടെ തന്നെ വേദനിപ്പിച്ച, തനിക്കെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തിനെതിരെ ബോളിവുഡ് നടനും അവതാരകനും ഗായകനുമായ മിയാങ് ചാങ്. ”എന്റെ പേര് ചാങ്, ഞാന്‍ കൊറോണ വൈറസ് അല്ല” എന്ന മുഖവുരയോടെ തുടങ്ങുന്ന വീഡിയോയാണ് നടന് പങ്കുവച്ചിരിക്കുന്നത്,, കൊറോണ വൈറസ് എന്ന് പറഞ്ഞ് തന്നെ അധിക്ഷേപിച്ചതായാണ് ചാങ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ഞാൻ തനിയെ ”കഴിഞ്ഞ ദിവസം രാത്രി ഒരാള്‍ നടന്നു പോവുകയായിരുന്നു,, ബൈക്കിലെത്തിയ രണ്ടുപേര്‍ അയാളെ കൊറോണ വൈറസ് എന്ന് വിളിച്ചു,, കാണാന്‍ വ്യത്യസ്തമായതു കൊണ്ടാകാം…കുട്ടിക്കാലം മുതലേ വംശീയ അധിക്ഷേപം നേരിടുന്നതിനാല്‍ അത് അവഗണിച്ച് അയാള്‍ മുന്നോട്ട് പോയി,, ‘ചിങ് ചോങ്’, ‘മോമോ’, ‘ഹക്ക നൂഡില്‍സ്’, ‘നിനക്ക് കണ്ണു തുറന്നു കൂടെ’ എന്നിങ്ങനെയുള്ള സംസാരങ്ങളും കേട്ടു,, അയാള്‍ അത് അവഗണിച്ചു. അത് ഞാനായിരുന്നു, ഒരു ചൈനീസ് വംശജനായ ഇന്ത്യന്‍.”
പക്ഷേ ”ഇതിലെന്താ വലിയ കാര്യം എന്നാകും നിങ്ങള്‍ ചിന്തിക്കുക,, അവന് തമാശ പറയുകയാകും…ശരിയാണ്, അവര്‍ തമാശ പറയുകയാണ്. ഒരു അമ്മാവന് ഡല്‍ഹിയില്‍ മണിപ്പൂരി പെണ്‍കുട്ടിക്ക് മേല്‍ തുപ്പിയത്,, മിസോറാം പെണ്‍കുട്ടിയെ ഒരു ആന്റി പൂനെയില്‍ അപമാനിച്ചത്,, ചൈനയിലേക്ക് തിരിച്ച് പോകൂ, നേപ്പാളിലേക്ക് പോകൂ എന്ന് നിങ്ങള്‍ പറയുന്നു…വംശീയമായി അധിക്ഷേപിക്കുന്നത് തമാശയല്ല” എന്ന് നടന് പറയുന്നു.
Post Your Comments