ഭരതന്‍ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമാ രംഗത്തേക്ക് വരുന്നത്. പിന്നീട് സ്ഫടികം, സന്താനഗോപാലം, സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിപ്പി വിവാഹ ശേഷം തിരിച്ചു വന്നത് സ്ത്രീ ജന്മം എന്ന സീരിയലിലൂടെയാണ്. വിവാഹ ശേഷം അഭിനയം മതിയാക്കിയ തന്നെ വീണ്ടും അഭിനയിപ്പിച്ചത് കെപിഎസി ലളിതയുടെ നിര്‍ബന്ധമാണെന്ന് ചിപ്പി പറയുന്നു.
ലളിതാന്റി ഇല്ലെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമാ ഫീല്‍ഡില്‍ വരില്ലായിരുന്നു. സിനിമയുടെ കാര്യം മാത്രമല്ല അത് കഴിഞ്ഞു ഞാന്‍ സിനിമ നിര്‍ത്തിവച്ച സമയത്തും വീണ്ടും എന്നെ അഭിനയിക്കാനായിട്ട് പ്രേരിപ്പിച്ചത് ലളിതാന്റിയാണ്. എനിക്ക് ലളിതാ ആന്റിയോട് നോ പറയാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ വിവാഹ ശേഷവും സ്ത്രീജന്മത്തില്‍ അഭിനയിച്ചത്. ആന്റി കാരണം എനിക്ക് സിനിമയേക്കാള്‍ ഒരു പ്രശസ്തി ടെലിവിഷന്‍ സീരിയലിലൂടെ ലഭിച്ചു.
ലോഹിതദാസിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത പാഥേയം 1993-ലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ചിപ്പിയുടെ ഹരിത മേനോന്‍ എന്ന കഥാപാത്രം ഒരു പുതുമുഖ താരത്തിന്റെ പതര്‍ച്ചയില്ലാതെ ചിപ്പി മനോഹരമാക്കിയിരുന്നു,
Post Your Comments