BollywoodGeneralLatest News

തലകുത്തിനിന്ന് ടീഷര്‍ട്ട് ധരിച്ച് സണ്ണി ലിയോണി; ടീ ഷര്‍ട്ട് ഊരി എറിഞ്ഞ് നടി മന്ദാനയും

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ടീ ഷര്‍ട്ട് ചലഞ്ചാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. തലകുത്തിനിന്ന് ടീഷര്‍ട്ട് ധരിക്കുന്നതാണ് ചലഞ്ച്.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് എല്ലാം നിര്‍ത്തി താരങ്ങളെല്ലാം വീട്ടിലാണ്. ഈ ലോക്ക് ഡൌണ്‍ ദിവസങ്ങളില്‍ രസകരമായ ഷോയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും മന്ദനയും. ലോക്ക്ഡൗണില്‍ കഴിയുന്ന സെലിബ്രിറ്റികളുമായി വിഡിയോ കോളിലൂടെ എന്നും ഉച്ച ശേഷം സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കുന്ന സണ്ണി അവരുമായി രസകരമായ ടാസ്കില്‍ ഏര്‍പ്പെടുകയും ചെയ്യും. ‘ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‌

നടി മന്ദന കരീമുമായി വ്യത്യസ്തമായ ചലഞ്ച് നടത്തിയിരിക്കുകയാണ് സണ്ണി ലിയോണി. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ടീ ഷര്‍ട്ട് ചലഞ്ചാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. തലകുത്തിനിന്ന് ടീഷര്‍ട്ട് ധരിക്കുന്നതാണ് ചലഞ്ച്. ഇരുവരും രസകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ചലഞ്ച്.

മന്ദാന താനിട്ടിരുന്ന ടോപ്പ് ഊരി കളഞ്ഞാണ് പുതിയ ടീ ഷര്‍ട്ട് ഇടാന്‍ നോക്കിയത്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ലെന്ന് തമാശയായി പറഞ്ഞ സണ്ണി തല കുത്തി നിന്ന് മന്ദാന ചെയ്തതിനെക്കാള്‍ പെര്‍ഫെക്ടായിട്ടും അതിവേഗം പൂര്‍ത്തിയാക്കി

shortlink

Related Articles

Post Your Comments


Back to top button