അരനൂറ്റാണ്ടുകാലം മലയാളി ചുണ്ടുകളില്‍ ഈനമായി നിറഞ്ഞ സംഗീത കുലപതി എം.കെ. അര്ജുനന് മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അര്ജ്ജുനന് മാസ്റ്റര്‍ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റ്
അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് ഞാൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല..
Post Your Comments