
മലയാളത്തിലെ നിരവധി നടന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കിയ നടനാണ് രാജസേനന്‍. 90- -കളിലെ തന്റെ സിനിമയില്‍ സ്ഥിരമായി ഉണ്ടാകാറുള്ള നടന്‍ സുധീഷിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാജസേനന്‍. ഒരു റോളിന് വേണ്ടി മറ്റുള്ളവരോട് ചിരിച്ചു കാണിക്കുന്ന ഒരു സ്വഭാവം സുധീഷ് എന്ന നടന് ഇല്ലെന്നും, ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ സംവിധായകനോടോ, നിര്‍മ്മാതാവിനോടോ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു അവരെ ബുദ്ധിമുട്ടിക്കാത്ത നടന്‍ ആണ് അദ്ദേഹമെന്നും രാജസേനന്‍ അഭിപ്രായപ്പെടുന്നു.
‘എന്റെ ചില സിനിമകളിലൊക്കെ നല്ല വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് സുധീഷ്. സുധീഷിന്റെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ സുധീഷ് അത്യാവശ്യം നന്നായി തമാശ പറയും. മറ്റുള്ളവരെ ചിരിപ്പിക്കും അത് പോലെ തന്നെ നമ്മള് പറയുന്ന തമാശ കേട്ട് നന്നായി ചിരിക്കുകയും ചെയ്യും, അങ്ങനെ ഒരു പ്രതിപക്ഷ ബഹുമാനമുള്ള ആളാണ്. അത് കൊണ്ട് തന്നെ സുധീഷ് സെറ്റിലുള്ളപ്പോള്‍ ഞങ്ങളൊക്കെ നന്നായിട്ട് ലൈവ് ആകാറുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി വിളിച്ചാല്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു സംവിധായകനെയോ, നിര്‍മ്മാതാവിനെയോ ഒന്നും ബുദ്ധിമുട്ടിക്കുന്ന ഒരു സ്വഭാവമില്ല. വളരെ പ്ലെസിംഗ് ആണ്. എപ്പോള്‍ കണ്ടാലും പ്ലേസിംഗ് ആണ്. എപ്പോള്‍ സംസാരിച്ചാലും പ്ലേസിംഗ് ആണ്. ഒരു അവസരത്തിന് വേണ്ടി ചിരിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു അവസരവാദിയുമല്ല സുധീഷ്’- രാജസേനന്‍ പറയുന്നു.
Post Your Comments