ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ പോലും തരംഗമായ താരമാണ് പ്രിയാ വാര്യര്‍. കന്നഡയില്‍ അരഗെട്ടം കുറിക്കുകയാണ് താരം. ആദ്യ ചിത്രമായ വിഷ്ണുപ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ശ്രേയസ് മഞ്ജുവാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ലെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ കുറിച്ചത്.
‘അപ്പോള്‍ ഇതാണ്, കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല’. പ്രിയ കുറിച്ചു.
1990ല്‍ നടന്നൊരു യഥാര്‍ഥ സംഭവത്തെ അധികരിച്ചു സിന്ധു ശ്രീ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Post Your Comments