കൊറോണ വൈറസ് തുടങ്ങിയപ്പോള്‍ മുതല്‍ ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് കഷ്ടകാലമാണ്. സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അമിതാഭ് ബച്ചൻ എന്നാൽ ട്വിറ്ററില്‍ കൈ വയ്ക്കുമ്പോഴെല്ലാം അതെല്ലാം അബദ്ധങ്ങളിലേക്കാണ് എത്തുന്നത്. ട്വീറ്റ് ചെയ്യുക, നീക്കം ചെയ്യുക എന്നതാണ് ഇപ്പോള്‍ ബിഗ് ബിയുടെ ട്വിറ്ററിലെ പതിവ്. ഇപ്പോഴിതാ ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് ബച്ചന്‍ ഇന്നലെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രവും ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്. എന്നാൽ പരിഹാസമേറ്റിട്ടും ഇതുവരെ താരം ട്വീറ്റ് നീക്കെ ചെയ്തിട്ടില്ല.
The World sees us .. we are ONE .. https://t.co/68k9NagfkI
— Amitabh Bachchan (@SrBachchan) April 5, 2020
ദീപം തെളിയിക്കലിനിടെ ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം എന്ന പേരില്‍ താരം പങ്കുവച്ച ചിത്രമായിരുന്നു വ്യാജം. ഇന്ത്യ മാത്രം മുഴുവന്‍ വെളിച്ചത്തിലും ചുറ്റുമുള്ള രാജ്യങ്ങള്‍ ഇരുട്ടിലുമായി കാണുന്ന ഭൗമോപരിതലത്തില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്.ലോകം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യ തിളങ്ങുകയാണ് എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രമാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.എന്നാല്‍ ചിത്രം വ്യാജമായിരുന്നു. മീ ടു മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വന്ന വ്യാപകമായ സെര്‍ച്ചിംഗിനെ സൂചിപ്പിക്കാന്‍ വേണ്ടി ഗൂഗിള്‍ ഇട്ട ഫോട്ടോയാണ് എഡിറ്റ് ചെയ്ത് പ്രചരിച്ചത്.
വ്യാജചിത്രം പങ്കുവെച്ചതിനു പിന്നാലെ താരത്തിന് നേരെ ട്രോളുകളും നിരവധിയാണ്. ഇത്തരം ചിത്രങ്ങള്‍ താങ്കൾക്ക്എ വിടെ നിന്ന് കിട്ടുന്നെന്നും താങ്കളുടെ വാട്സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നുമാണ് ചിലര്‍ നിര്‍ദ്ദേശിച്ചത്. വ്യാജ വാര്‍ത്തകളുടെ രാജാവെന്നാണ് ബച്ചനെ ട്വിറ്റേറിയന്‍സ് വിശേഷിപ്പിച്ചത്.
Post Your Comments