നടിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് സീസൺ രണ്ടിലും മത്സരാർത്ഥിയായി താരം എത്തിയിരുന്നു. എന്നാൽ ഷോയിലെ താരത്തിന്റെ പ്രകടനത്തിനെതിരെ പുറത്തിറങ്ങിയ ശേഷം കടുത്ത സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ ബിഗ്ബോസ് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഒപ്പം സഹമത്സരാർത്ഥികളെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന പരീക്കുട്ടി സ്ട്രാറ്റജി വെച്ച് കളിക്കാനാണ് ബിഗ് ബോസിൽ എത്തിയതെന്നും എന്നാൽ സ്ട്രാറ്റജി പാളിയപ്പോഴാണ് പരീക്കുട്ടിക്ക് വീടു വിടേണ്ടി വന്നത് എന്നും അടക്കം താരത്തെ കുറിച്ചുള്ള മോശമായ പരാമർശമാണ് ആര്യ പറഞ്ഞത്. ഇപ്പോഴിതാ ആര്യയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പരീക്കുട്ടി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്
ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പരീക്കുട്ടി മറുപടി പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം………………………………..
ബിഗ്ബോസ് പ്രോഗ്രാമിൽ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റൻ്റ് ആരാണെന്ന് അറിയാമോയെന്നും മറ്റാരുമല്ല ആര്യ (ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തിരിക്കുന്നു). ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവൻ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷൻ വിട്ടുമാറാതെ പുലമ്പിത്തുടങ്ങി. സോ, ഇനി ആര്യയുടെ തള്ളുകൾ ഇൻസ്റ്റാഗ്രാമിലും കാണാം, സന്തോഷം. രജിത്ത് സാറിനെ തന്നിൽ നിന്നു അകറ്റാൻ നോക്കിയതും ആര്യ ആയിരുന്നു. ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റൻ്റ് ആര്യ ആണ്. കൊറോണ ടൈമിൽ ബിഗ്ബോസ് വിശേഷങ്ങൾ കാണാൻ സ്റ്റോറി നോക്കിയാൽ മതിയെന്നും ഫ്ലാറ്റ് വാങ്ങാൻ പോയിട്ട് ഫ്ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിൻ്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യ. ബഡായി ബംഗ്ലാവിൽ പോയതിൻ്റെ ഹാങ്ങോവർ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നു. എൻ്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്ബോസിൻ്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി. രജിത് സാർ പോയതോടു കൂടെ ബിഗ്ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകൾ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മൾ കാണാൻ പോകുന്നത്. ഞാൻ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ. സീനിയോരിറ്റി നോക്കി ആദ്യെ ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോൾ എല്ലാവരും ബിഗ്ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനൽ. രജിത് സർ ചലഞ്ച് ചെയ്ത പോലെ ബിഗ്ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടിൽ ഫേസ്ബുക്ക് ഇൻസ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങൾ അംഗീകരിക്കും ഓൾദി ബെസ്റ്റ് ആര്യ
Post Your Comments