
ചങ്ക്സ് സംവിധായകൻ ഒമർ ലുലു മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു, ഒമർ ലുലു തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയ ഒരു കമന്റിലൂടെ പുറത്തു വിട്ടത്, സമ്മിശ്ര അഭിപ്രായമാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.
ഇനിയെങ്കിലും ഒരു മാസ്സ് സിനിമ വേണ്ടേ എന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഒമർ ലുലു കൊടുക്കുന്ന മറുപടി ഇങ്ങനെ, മമ്മൂക്കാക്ക് വേണ്ടി പക്കാ ഒരു മാസ്സ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്, ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല ഇടയ്ക്കു ഒരു മാസ്സൊക്കെ വേണ്ടേ, എന്നാൽ ഇതിന് രചന നിർവഹിക്കുന്നത് ഡെന്നിസ് ജോസഫ് ആയിരിക്കുമെന്നുള്ള സൂചനയാണ് മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്.
ഏറെക്കാലം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് സമ്മാനിച്ചിട്ടുള്ള ഡെന്നിസ് ജോസഫ് ആണ്, 1987 ൽ താരമെന്ന നിലയിൽ മമ്മൂട്ടിക്ക് വലിയ തിരിച്ചു വരവ് സമ്മാനിച്ച ജോഷി ചിത്രം ന്യൂ ഡൽഹിയും രചിച്ചത്.
Post Your Comments