
പ്രവർത്തിക്കുന്നത് ഏതു സംഘടനയായാലും സത്യത്തിന്റെയൊപ്പം നിൽക്കണമെന്ന് നവ്യ നായർ,, ഡബ്ല്യു സിസിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം.
പലപ്പോഴായി പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാർ വിമർശിക്കപ്പെടുന്നത് കാണുമ്പോൾ ഓർക്കാറുണ്ട്, പണ്ട് ഞാനും ഇതേ സിറ്റുവേഷൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ എന്ന്, അന്ന് സോഷ്യൽ മീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല എന്നു മാത്രം.
കൂടാതെ ഒരു സ്വകാര്യ ചാനൽ ഷോയിൽ ‘ഭക്ഷണം പാകം ചെയ്യാൻ അറിയുന്ന സ്ത്രീ മാത്രമേ നല്ല കുടുംബിനിയാകൂ എന്നു വിശ്വസിക്കുന്നില്ല’ എന്നു പറഞ്ഞതു വലിയ ചർച്ചയായി,, ഞാൻ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു, പക്ഷേ, ഇപ്പോഴും എന്റെ അഭിപ്രായം അതാണ്,, നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബന്ധമാണ്.
യഥാർഥത്തിൽ ഇന്നത്തെ കുട്ടികൾ ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നതിലെന്താണ് തെറ്റ്,, പക്ഷേ, ഏതു സംഘനടയായാലും സത്യത്തിന്റെയൊപ്പമായിരിക്കണം,, പ്രശ്നങ്ങൾ ഉണ്ടാക്കാനാകരുത്, പ്രശ്നങ്ങളുള്ളപ്പോൾ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്, നവ്യ പറഞ്ഞു.
Post Your Comments