CinemaGeneralLatest NewsMollywoodNEWS

എന്‍റെ പല്ലുകള്‍ ശരിയാക്കാന്‍ സിനിമയിലെ തന്നെ പലരും പറഞ്ഞു, പക്ഷെ ഡോക്ടര്‍ അത് അനുവദിച്ചില്ല: സംവൃത സുനില്‍ പറയുന്നു

അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു

നായികമാര്‍ അവരുടെ ദന്ത ഭംഗിക്ക് വലിയ പരിഗണന നല്‍കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിലപാട് എടുത്ത നടിയായിരുന്നു സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രം രസികനിലൂടെ തുടക്കം കുറിച്ച സംവൃത എന്ന പുതുമുഖ നായികയുടെ മുന്‍നിരയിലെ പല്ലുകള്‍ മറ്റു നായിക നടിമാരെ പോലെ അത്ര സൗന്ദര്യമുള്ളതായിരുന്നില്ല എന്നത് സംവൃതയെ മറ്റു നടിമാരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധേയയാക്കി എന്ന് വേണം പറയാന്‍. സിനിമയിലെ നായികമാര്‍ അവരുടെ പല്ലുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുമ്പോഴാണ് സംവൃത മലയാള സിനിമയിലെ സൂപ്പര്‍ നായികായി തിളങ്ങി നിന്നത്. തന്‍റെ പല്ലുകള്‍  ശരിയാക്കിയാല്‍ സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് അന്ന് സിനിമയിലെ പലരും ഉപദേശിച്ചുവെങ്കിലും അത് കാര്യമായി എടുത്തില്ല എന്ന് സംവൃത പറയുന്നു. എന്നിലെ നടിയെ ഇങ്ങനെയാണ് പ്രേക്ഷകര്‍ കണ്ടത്, അവര്‍ക്ക് എന്നെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ആ ഞാന്‍ ഇത് പോലെ തന്നെ തുടരട്ടെ എന്ന തീരുമാനത്തില്‍ എത്തിയത് കൊണ്ട് പല്ലില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് തുറന്നു പറയുകയാണ് സംവൃത.

‘എന്റെ പല്ലിനെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത് കൂടുതല്‍ ഭംഗിയാക്കിയാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ പറഞ്ഞു. അവര്‍ പറഞ്ഞതിനെ മാനിച്ച് കൊണ്ട് ഞാന്‍ ഒരു ഡോക്ടറെ കാണുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു അപ്പോള്‍ ഡോക്ടറാണ്  എന്നെ തടഞ്ഞത്. നിങ്ങളുടെ സൗന്ദര്യം തന്നെ ഈ പല്ലാണ്.അതില്‍ ഒരിക്കലും മാറ്റം വരുത്തേണ്ട ആവശ്യമില്ല എന്ന് ഡോക്ടര്‍ പറഞ്ഞു.എനിക്കും അത് ശരിയാണെന്ന് തോന്നി’. സംവൃത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button