ലോകമെങ്ങും പടരുന്ന കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആണ്, അഖിലേന്ത്യാ തലത്തിൽ സിനിമാരംഗം നിശ്ചലമായി കിടക്കുകയാണ്, ഏപ്രിൽ പതിനാലാം തിയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, തിയേറ്ററുകൾ ഇനി അടുത്തിടെ ഒന്നും തുറന്നു പ്രവർത്തിക്കാൻ സാദ്ധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്.
ഇതുവരെയായി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇപ്പോൾ തന്നെ ചലച്ചിത്ര മേഖലയിൽ സംഭവിച്ചിരിക്കുന്നത്, ചിത്രീകരണം, പ്രീ പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എല്ലാത്തരം സിനിമാ പ്രവർത്തനങ്ങളും ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്,, താരതമ്യേന ചെറിയ ഇന്ഡസ്ട്രിയായ മലയാളത്തിന് താങ്ങാനാവാത്ത നഷ്ടമാണ് ഇതിനോടകം വന്നിരിക്കുന്നത് എന്നാണ് സൂചന.
Post Your Comments