കൊറോണ വ്യാപനത്തിനെതിരായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം ക്യാംപെയിൻ ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്കായിരുന്നു. ലൈറ്റുകൾ അണച്ച് എല്ലാവരും ദീപം കൊളുത്തി, കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ നാം ഒറ്റക്കെട്ടാണെന്ന് അറിയിച്ച് പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഐക്യദീപത്തിന്റെ ഉദ്ദേശ്യമെന്നാണ് മോദി പറഞ്ഞത്. ഇതുപ്രകാരം പലരും വീടുകളിൽ ദീപാവലിയെന്നോണം വിളക്കുകൾ കത്തിച്ച് ആഘോഷിച്ചിരുന്നു.
എന്നാൽ പെട്രോൾ പമ്പിനു മുന്നിൽ മെഴുകുതിരി കത്തിച്ച് വച്ചാൽ എന്താകും അവസ്ഥ. അങ്ങനെയൊരു ചിത്രമാണ് നടൻ ലാല്‍ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ലാൽ എഴുതിയത്.
Post Your Comments