തെന്നിന്ത്യൻ താരനായിക കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിവാഹ വാര്‍ത്ത വ്യാജമാണെന്ന് കുടുംബം രംഗത്തെത്തിയതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്. ഇപ്പോഴിതാ, തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും വാർത്ത സത്യമല്ലെന്നും കീർത്തിയും പങ്കുവയ്ക്കുന്നു.
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത് ഇപ്രകാരം…”ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല”.
നടി മേനകയുടെയും നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീര്‍ത്തി ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.
Post Your Comments