
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിതയില്‍ ആയിരുന്ന പ്രമുഖ നടന് അന്തരിച്ചു. കന്നഡ സിനിമയിലെ ഹാസ്യ താരം ബുളളറ്റ് പ്രകാശ് ആണ് വിടവാങ്ങിയത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു താരം.
കഴിഞ്ഞ ദിവസമാണ് കരളിലെ അണുബാധയെ തുടര്‍ന്ന് നടനെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു താരം.
325 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച പ്രകാശ് കന്നഡത്തിന് പുറമെ തമിഴിലും മറ്റ് ഭാഷകളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കാറുളളത് കൊണ്ടാണ് നടന് ബുളളറ്റ് എന്ന പേര് വന്നത്. 2015 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ സജീവമായിരുന്നു താരം.
Post Your Comments