കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക കനിക കപൂർ രോഗവിമുക്തയായി. പൂർണമായും സുഖം പ്രാപിച്ചതോടെ ഗായിക ആശുപത്രി വിട്ടു. ഇനി രണ്ടാഴ്ചയോളെ ഹോം ക്വാറന്റീനിലായിരിക്കും. ആറാം തവണത്തെ പരിശോധനയിലാണ് കനികയ്ക്ക് കോവിഡ് ഫലം നെഗറ്റീവ് ആയത്. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു താരം.
ഏറെ കാലത്തെ ലണ്ടൻ വാസത്തിന് ശേഷം മാര്‍ച്ച് 20 നാണ് താരം ഇന്ത്യയിൽ മടങ്ങി എത്തിയത് . എന്നാൽ തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ അലക്ഷ്യ പെരുമാറ്റത്തിന് ഗായികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Post Your Comments