ബോളിവുഡ് സിനിമ നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ചെന്നൈ എക്സ്പ്രസ് സിനിമയുടെ നിർമാതാവാണ് കരീം മൊറാനി. ഷാസയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ കുടുംബാംഗങ്ങളുടെ ടെസ്റ്റ് നടത്തും. തന്റെ ബില്‍ഡിങ് കോംപ്ലക്സിലുള്ള മറ്റ് വീട്ടുകാര്‍ക്ക് നിര്‍മ്മാതാവ് ടെക്സ്റ്റ് മെസേജ് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
”എന്റെ മകള്‍ ഷാസ ഒരു വിദേശ യാത്രക്കാരുമായും ഇടപഴകിയിട്ടില്ല, അവള്‍ക്ക് കോവിഡിന്റെ ലക്ഷണങ്ങളുമില്ല. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായതിനാല് ഇത് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. അവളെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. മുനിസിപ്പല്‍ അധികൃതര്‍ നാളെ രാത്രി 10.30 ന് ഇവിടെയെത്തും” എന്നാണ് കരീം മൊറാനിയുടെ സന്ദേശം.
Post Your Comments