
ലോകം കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. കൊറോണ വൈറസ് മൂലം ലോകത്ത് മരിച്ചവരുടെ കണക്കുകള്‍ അറുപത്തിയൊന്‍പതിനായിരം കഴിഞ്ഞു. ഇന്ത്യയില്‍ നാലായിരത്തോളം രോഗബാധിതരാണ് ഉള്ളത്. ഈ അവസ്ഥയില്‍ രാജ്യം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലാണ്.
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ താരങ്ങള്‍. ഞായറാഴ്ച രാത്രി ഒൻപതിന് വൈദ്യുതി വിളക്കുകൾ അണച്ചും ദീപങ്ങൾ തെളിച്ചും ജനങ്ങൾക്കൊപ്പം താരങ്ങളും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ആനി, അല്ലു അര്ജ്ജുന് തുടങ്ങിയ താരങ്ങള്‍ എല്ലാവരും ഈ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു
Post Your Comments