കൊറോണ വ്യാപനത്തിനെതിരായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം ക്യാംപെയിനിൽ പടക്കം പൊട്ടിച്ചവര്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍. ഞയറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം ലൈറ്റുകൾ അണച്ച് എല്ലാവരും ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഇവർ പടക്കം പൊട്ടിച്ചത്. ഇത് ദീപാവലിയാണോ എന്നാണ് സോനം കപൂറും തപ്സി പന്നുവും ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരങ്ങൾ ഇതിനെതിരെ വിമർശനം ഉന്നയിച്ചത്.
There was complete peace and quite, and now the birds ,dogs and sirens are freaking out in south Delhi because some morons decided to burst fire crackers tonight.
— Sonam K Ahuja (@sonamakapoor) April 5, 2020
‘ഡൽഹി വളരെ ശാന്തമായിരുന്നു. ഇപ്പോൾ ബഹളങ്ങളും സൈറണുകളും കാരണം പക്ഷികളും നായകളും പോലും വിറക്കുന്നു. ചില മന്ദബുദ്ധികൾ പടക്കം പൊട്ടിക്കുകയാണ്. ഇത് ദീപാവലി ആണെന്നാണോ വിചാരിക്കുന്നത്? ഞാന്‍ ആശങ്കയിലാണ്.’–സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Sonam ji crackers are burst during celebrations & not only in Diwali?People are trying to be happy in these difficult times.
They are at least not spreading d virus like #TabligiJamaat. I wish you would hve condemned this act of terrorism than blaming crackers. https://t.co/P788T49Oir— Ashoke Pandit (@ashokepandit) April 5, 2020
എന്നാൽ സോനത്തിനെതിരെ നിർമാതാവും ബിജെപി പാർട്ടി പ്രവർത്തകനുമായ അശോക് പണ്ഡിത്ത് രംഗത്തുവന്നു. ദീപാവലിക്കു മാത്രമല്ല പടക്കം പൊട്ടിക്കുന്നതെന്നും ആളുകൾ ഈ ദുരിത കാലത്തും സന്തോഷിക്കാൻ ശ്രമിക്കുന്നതാണെന്നും അശോക് പറഞ്ഞു. ഒപ്പം ചൈന വൈറസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ച് നടി റിച്ച ഛദ്ദയും ആദില്‍ ഹുസൈനും രംഗത്തെത്തി.
Go back Go back China Virus Go back says BJP MLA
Im sure it has heard us and is planning to leave tomorrow morning !
#coronavirus #9pm9mins #COVID2019 pic.twitter.com/mhyunVO43b— krishanKTRS (@krishanKTRS) April 5, 2020
രണ്ടു മെഴുകുതിരിയാണ് തപ്സി പന്നുവും സഹോദരിയും കത്തിച്ചത്. അടുത്ത വീട്ടില്‍ നിന്നും പടക്കം പൊട്ടുന്ന വീഡിയോ പങ്കുവെച്ച് ഇത് റോംഗ് മീം ആണെന്നാണ് തപ്സി കുറിച്ചിരിക്കുന്നത്
Post Your Comments