ബിഗ് ബോസിലെ ഓരോ മത്സരാര്‍ഥികളെയും ഓരോ പ്രശസ്തരായ താരങ്ങളുമായി ഉപമിക്കുകയാണ് ആര്‍ജെ രഘു. ആര്യയെ കുറിച്ച് പറഞ്ഞായിരുന്നു രഘു ഇത് തുടങ്ങിയത്. ഇപ്പോഴിതാ പാഷാണം ഷാജിയില്‍ എത്തി നില്‍ക്കുകയാണ്. മലയാളികളുടെ ഇഷ്ട്ട ഫുട്‌ബോള്‍ താരം (ഹ്യൂമേട്ടന്‍) ഇയാന്‍ എഡ്വേര്‍ഡ് ഹ്യൂമിന്റെ കഥ പറഞ്ഞ് കൊണ്ടാണ് പാഷാണം ഷാജിയുടെ കഥാപാത്രത്തെ രഘു ഉപമിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം…………………
കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയത്തിൽ മഞ്ഞക്കടലിനൊപ്പം ആനന്ദ നടനം ആടിയ ഇയാൻ ഹ്യൂമിനെ നമ്മൾ മറന്നുകാണില്ല . മൊട്ട തലയും , ആ തലക്കു വശം ചെരിഞ്ഞ ഭാഗത്തെ നീണ്ട മുറിപ്പാടും ഹ്യൂം എന്ന മനുഷ്യൻ്റെ ഗ്രൗണ്ടിലെ കഠിനാധ്വാനവും ലോക മലയാളികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി . സ്കോട് ലാന്റിലെ എഡിൻ ബെർഗിനടുത്തുള്ള ‘ന്യൂ ടൗണിലെ’ വാടകക്കെടുത്ത ഫ്ലാറ്റിൽ ജനിച്ചു വീഴുമ്പോൾ , ഹ്യൂം കടന്ന് പോയത് ഇല്ലായ്മകളുടെ വഴികളിലൂടെയാണ് .ട്രാൻമറെ റോവേഴ്സ് FC യുടെ യൂത്ത് ക്ലബ്ബിൽ കളിച്ചു തുടങ്ങിയപ്പോൾ തന്നെ അധ്വാന ശീലനായ ഈ കളിക്കാരനെ പരിശീലകർ നോക്കി തുടങ്ങി . പ്രീമിയർ ലീഗിലെ നിശ്ചയ ഭാവി മുന്നിൽ കണ്ട് പലരും ഹ്യൂമേട്ടനെ അന്ന് തന്നെ വലയിലാക്കാൻ ശ്രമിച്ചു . 15 ആം വയസിൽ തന്നെ കനേഡിയൻ പൗരത്ത്വം ഹ്യൂം സ്വീകരിച്ചു . പിന്നെ ഇംഗ്ലണ്ടിലെ പല ക്ലബ്ബുകളിലേക്കുള്ള യാത്ര . മത്സരം തുടങ്ങുന്നതിനു മുന്നേ ശാന്തനായും , പന്ത് കൈയിൽ കിട്ടിയാൽ മൈതാനം മുഴുവനും ഓടി നടന്നു കളിക്കുന്ന താരം എന്ന് ആരാധകർ ഹ്യൂമേട്ടനെ പാടി പറഞ്ഞു തുടങ്ങി . മത്സരത്തിന് വേണ്ടി ശരീരം മുഴുവൻ ത്യജിക്കാൻ ഹ്യൂം തയ്യാറായിരുന്നു.
കളിക്കളത്തിൽ ഹ്യൂം മിന്നി നിന്നിരുന്ന കാലത്താണ് അദ്ദേഹത്തിന് പരിക്ക് പറ്റുന്നത്. 2008 ഇൽ വായുവിൽ തുറന്നു വരുന്ന പന്തിനെ നിയത്രണത്തിലാക്കാൻ ഉള്ള പരിശ്രമത്തിനിടെ എതിർ താരത്തിൻ്റെ കൈ മുട്ട് കൊണ്ട് തലക്കേറ്റ പരിക്കിന്നാൽ ഹ്യൂം വീണു .18 ഇഞ്ച് വലിപ്പത്തിൽ ഹ്യൂമേട്ടൻ കൊണ്ട് നടക്കുന്ന തലയിലെ മുറിപ്പാടിൻ്റെ ,ചരിത്രം അതാണ് . കളിക്കളത്തിലേക്കു തിരിച്ചു വരാൻ ആവില്ല എന്ന് വിധിഎഴുതിയ ഡോക്ടർ മാരെക്കൂടി ആശ്ചര്യ പെടുത്തി. 2009ഇൽ ഹ്യൂം തിരിച്ചു വന്ന ആദ്യ മത്സരത്തിൽ ‘തലകൊണ്ട് തന്നെ ‘ ഗോൾ അടിച്ചത് ഹ്യൂമിലെ മത്സരബുദ്ധിയാണെന്നു ഇംഗ്ലീഷ് മാധ്യങ്ങൾ വാഴ്ത്തി . കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഹ്യൂം എത്തുന്നത് 2014 ഇൽ ആണ് .ആദ്യ സീസണിൽ തന്നെ 5 ഗോളുകൾ , പൊതുവെ ഗ്രൗണ്ടിന് വെളിയിൽ സൗമ്യനും , തമാശക്കാരനുമായ ഹ്യൂം, ഗെയിം സമയത്ത് ചീറ്റ പുലിയാണ് . പരിക്ക് ശീലമാക്കിയ ഹ്യൂമേട്ടൻ ലോക മലയാളികളുടെ ഹരമാവുന്നതും ഈ കഠിനാധ്വാനം കൊണ്ട് തന്നെ . കഠിനാധ്വാനിയും , നല്ലൊരു സ്പോർട്സ് മാനുമായ പാഷാണം ഷാജി കലയുടെ മൈതാനത്തു വളർന്നു പൊങ്ങട്ടെ.
Post Your Comments