
നടിയായും അവതാരകയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആര്യ. ഒപ്പം ബിഗ് ബോസ് സീസൺ രണ്ടിലും താരം മത്സരർത്ഥിയായി എത്തിയിരുന്നു. എന്നാൽ ഷോയിലെ താരത്തിന്റെ പ്രകടനത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇപ്പോഴിതാ താരം പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് വിമർശനവുമായി എത്തിയ ആൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം.
ചില സമയത്ത് നല്ലത് ചെയ്യുന്നതിലും നല്ലത് സമാധാനമെന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോയെന്നുള്ള കമന്റായിരുന്നു ചിത്രത്തിന് കീഴിലുണ്ടായിരുന്നത്. ഉടൻ തന്നെ മറുപടിയുമായി താരം എത്തിയിരുന്നു.
അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല, എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള മറുപടിയുമായാണ് ആര്യ എത്തിയത്. ഈ മറുപടി പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ബിഗ് ബോസ് കണ്ടവര്‍ക്ക് ആര്യ ആരാണെന്നറിയാം, ജനുവിനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യയെന്നായിരുന്നു ഒരാളുടെ കമന്റ്. നിരവധി പേരാണ് കമന്റിന് കീഴില്‍ ആര്യയെ പിന്തുണച്ച് എത്തിയത്.
Post Your Comments