
പണ്ടുമുതൽ ഇന്നോളം നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പ് ഇപ്പോഴുമുണ്ടെന്ന് അജു വർഗീസ്, തന്നെ വിളിച്ച എല്ലാ സംവിധായകരുടെയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്., സീനിന്റെ വലിപ്പം നോക്കി ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ എന്നെ ആവശ്യമുള്ളവർ തീർച്ചയായും വിളിക്കും, ഞാൻ അഭിനയിച്ച സിനിമകൾ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പ്പും അറിഞ്ഞിട്ടുള്ളവയാണ്.
എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തുകയാണെങ്കിൽ ഒരു സാധാരണ അഭിനേതാവ് എന്ന് മാത്രമേ പറയാൻ കഴിയൂ., അഭിനയത്തിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.,, ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രത്തിൽ ഇനിയും അഭിനയിച്ചിട്ടില്ല.,, മികച്ച വേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പറയാം.അജു വർഗീസ് പറഞ്ഞു.
Post Your Comments