മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. പരമ്പരയിലെ നീലിമ ബാലചന്ദ്രൻതമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാ സാരംഗാണ്. പരമ്പര നടിയുടെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ലോക് ഡൗണ്‍ നാളുകളിലെ വീട്ടു വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
ലോക് ഡൗണ്‍ കാലത്ത് മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷം നടി പങ്കുവെച്ചു. മക്കള്‍ അടുത്തുളളതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അപ്പോഴും ഞാനവരോട് പറയും. ഇത് ആര്‍ഭാടത്തിന്റെ സമയമല്ല. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ലെന്നും നടി പറയുന്നു.
കൊറോണയെന്നും കൊവിഡെന്നുമൊക്കെ പത്രത്തില്‍ വായിച്ചും ടിവിയില്‍ കണ്ടും ആകുലപ്പെട്ടിരുന്നെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. വീട്ടിലിരിക്കുന്നത് സന്തോഷമെങ്കിലും ഈ നേരം തനിക്ക് അങ്ങനയെല്ലെന്നും നടി പറയുന്നു. നാം സുരക്ഷിതമായ സ്ഥലത്ത് തന്നെ. കഴിക്കാന്‍ നല്ല ഭക്ഷണവുമുണ്ട്,. അങ്ങനെയല്ലാത്ത എത്രയെറേ ആളുകള്‍ പുറത്തുണ്ട്.
ഒപ്പം ലോക് ഡൗണ്‍ കാലത്ത് വായന വീണ്ടും തുടങ്ങിയെന്നും നടി പറഞ്ഞു. പണ്ട് വായനയായിരുന്നു വലിയ ഇഷ്ടം. പല തിരക്കുകളില്‍ അത് നിന്നുപോയി. ഇപ്പോള്‍ കിട്ടുന്ന നേരത്തൊക്കെ വായിക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയെ ആണ് ഒത്തിരി ഇഷ്ടം. ഒപ്പം ബഷീറും മുകുന്ദനുമെല്ലാം പ്രിയപ്പെട്ട എഴുത്തുകാരാണ് നടി വ്യക്തമാക്കി.
Leave a Comment