ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സോഷ്യൽ മീഡിയിൽ സജീവമാണ് താരങ്ങൾ. ഇപ്പോഴിതാ തന്റെ കരിയറിലെ മികച്ച രണ്ട് സിനിമകളുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റിമ കല്ലിങ്കല്‍ അനുഭവം പങ്കുവെച്ചത്.
ഋതു അനുഭവത്തെക്കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞത്. ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ശ്യാമപ്രസാദ്, ആസിഫ് അലി, നിഷാന്‍ എന്നിവരേയും താരം ടാഗ് ചെയ്തിരുന്നു. 2009ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. തിയേറ്ററില്‍ ഋതു വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരുന്നു .
View this post on Instagram
ഋതുവിന് പിന്നാലെയായാണ് നീലത്താമരയിലെ ചിത്രവുമായി റിമ എത്തിയത്. ഇത്തവണ സംവൃത സുനിലും അര്‍ച്ചന കവിയുമാണ് റിമയ്ക്കൊപ്പമുള്ളത്. സംവൃത സുനിലിന്റെ ലുക്കിനെക്കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്. റിമയുടെ കണ്ടെത്തലുകള്‍ അര്‍ച്ചനയും അംഗീകരിക്കുകയായിരുന്നു. ഇരുവരേയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. നമ്മളൊക്കെ കഷ്ടപ്പെട്ട നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നത് എന്നായിരുന്നു റിമയുടെ കമന്റ്. പാടവരമ്പിലൂടെ സംവൃതയ്ക്കും അര്ച്ചനയ്ക്കുമൊക്കം നടന്നുപോവുന്ന ചിത്രമാണ് റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്തത്.
Post Your Comments