മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പര നീലക്കുയില്‍ അവസാനിച്ചു. ഗംഭീര ക്ലൈമാസ് ആയിരുന്നു ഷോയ്ക്ക്. ഉദ്യോഗജമനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പരമ്പര ശുഭമായാണ് അവസാനിക്കുന്നത്. പ്രണയിച്ചു വിവാഹിതരായ ആദിയും റാണിയും വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുന്നു. അപ്രതീക്ഷിതയായി ആദിയുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന കാട്ടുപെണ്ണ് കസ്തൂരിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും ആകാംഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
എന്നാല്‍ അവസാനത്തെ എപ്പിസോഡില്‍ സത്യങ്ങള്‍ മുഴുവന്‍ കസ്തൂരി തിരിച്ചറിയുന്നു. റാണിയുടെ അച്ഛനായ ശരത്ത് തന്റെ അച്ഛനാണെന്നും, തന്റെ യഥാര്‍ത്ഥ ചേച്ചിയുടെ ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്നും പറഞ്ഞുകൊണ്ട് ആദിയേയും റാണിയേയും വീണ്ടും ഒന്നിപ്പിക്കുകയാണ്. കസ്തൂരിയുടെ ഡോക്ടര്‍പഠനം വീണ്ടും തുടരുകയും ചെയ്യുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുശേഷം കാണിക്കുന്ന രംഗങ്ങളില്‍ ആദിക്കും റാണിക്കും കുട്ടി ഉണ്ടായതും, കസ്തൂരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടറായി പരിണമിച്ചതുമാണ് കാണിക്കുന്നത്. ഇത്രകാലം പരസ്പരം പോരടിച്ചവരെല്ലാം ഒന്നിച്ച് കസ്തൂരിയുടെ വിവാഹത്തിനായി ചെക്കനെ തിരയുന്നിടത്താണ് പരമ്പര അവസാനിച്ചിരിക്കുന്നത്.
Post Your Comments