കാലിക പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ഹൃസ്വചിത്രമാണ് ‘മദേഴ്സ് ലൗ’. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധവും ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. അനാഥാലയങ്ങളിൽ നിന്നും കുട്ടികളെ ദത്ത് എടുക്കുന്നവർക്കുള്ള മികച്ചൊരു സന്ദേശം കൂടിയാണ് ഈ ഹൃസ്വചിത്രം. ടി.എം.ആർ ഫിലിംസിന്റെ ബാനറിൽ രോഹിത് എം.ടി നിർമ്മിക്കുന്ന ചിത്രം സലാം പി ഷാജിയാണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.
ഇർഷാദ് കാഞ്ഞിരപ്പള്ളി കഥയും ദിലിപ് എസ് കുറുപ്പ് സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഒരു മുത്തശ്ശി ഗദ, ഗാന്ധി നഗറിൽ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിലൂടെയും ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർഥിയായി എത്തുകയും ചെയ്ത രാജിനി ചാണ്ടിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. മുരളി നായർ, വൈഗ നന്ദ, മീന കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാവേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ആസാദ് സബയാണ് ഛായാഗ്രാഹകൻ.ജേക്കബ് കുര്യൻ എഡിറ്റിങ്ങും ഭരത് ലാൽ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. കലാ സംവിധാനം : മോഹൻ ജെ പ്രജോധന, മേക്കപ്പ് : സുരേഷ് കെ ജോൺ,വസ്ത്രാലങ്കാരം : രമേഷ് കണ്ണൂർ, അസ്സോസിയേറ്റ് ഡയറക്ടർ : അഭി കൃഷ്ണ, ടൈറ്റിൽസ് ആൻഡ് ഡി. ഐ : വിജിൻ കണ്ണൻ, ഓഡിയോ എഫക്ട്സ് : സിജി വിനായകം, പി.ആർ.ഒ : അസിം കോട്ടൂർ
Post Your Comments