മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായി കോവിഡ് കാലത്തെ സർക്കാരിന്റെ സൗജന്യ റേഷൻ വാങ്ങിയിരിക്കുകയാണ് താരം. ഭാര്യയുടെ പേരിലുള്ള വെള്ളക്കാർഡിലെ നമ്പറിന്റെ അവസാനം ഒന്ന് ആണ്. അതിനാൽ ആദ്യ ദിവസം തന്നെ റേഷൻ വാങ്ങാനായി രണ്ടു സഞ്ചിയുമായി വീട്ടിൽ നിന്ന് ഇറങ്ങി. മകൻ നിരഞ്ജനെയും കൂടെക്കൂട്ടി.
തിരുവനന്തപുരത്ത് ജവഹർ നഗറിലുള്ള റേഷൻ കടയിലേക്ക് പോകുമ്പോൾ എതിരെ വന്നയാൾ ചോദിച്ചു.. എങ്ങോട്ടാ? റേഷൻ വാങ്ങാനെന്നു പറഞ്ഞപ്പോൾ ‘‘സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാൻ’’ എന്നായിരുന്നു പ്രതികരണം. എന്നാൽ ‘‘എനിക്കൊരു നാണക്കേടുമില്ല… ഇതൊക്കെ നാണക്കേടാണെങ്കിൽ ഈ നാണക്കേടിലൂടെയാണു ഞാൻ ഇവിടെ വരെ എത്തിയത്’’ എന്നു പറഞ്ഞു മകനെയും കൂട്ടി ഞാൻ നടന്നു.
റേഷൻ കടയിൽ വലിയ തിരക്കില്ല.10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോൾ നല്ല രുചി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാൾ നല്ല ചോറ്.
റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്സ്ബുക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് താൻ അരി വാങ്ങാൻ തീരുമാനിച്ചത് മണിയൻപിള്ള രാജു പറഞ്ഞു .
‘
Post Your Comments