തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഒന്നായിരുന്നു. വരന് പ്രമുഖ വ്യവസായി ആണെന്നും അച്ഛന് തീരുമാനിച്ച വിവാഹിതിനു കീര്‍ത്തി സമ്മതം മൂളുക ആയിരുന്നുവെന്നുവെന്നെല്ലാം ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വിവാഹ വാര്‍ത്തയോട് പ്രതികരിക്കുകയാണ് താര കുടുംബം.
സോഷ്യല്‍ മീഡിയയില്‍ വരുന്ന വിവാഹ വാര്‍ത്ത വാര്‍ത്ത വ്യാജമാണെന്ന് കീര്‍ത്തിയുടെ കുടുംബം വ്യക്തമാക്കി. തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.
ബാലതാരമായി അഭിനയ രംഗത്ത് എത്തിയ കീര്‍ത്തി പ്രിയദര്ശന് ഒരുക്കിയ ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറി. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ താരം ഇപ്പോള്‍ രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തിക്കൊപ്പം നയന്‍താര, മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments