ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഹൃത്വിക് റോഷൻ. സിനിമ നടൻ എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് താരം. വീടിന് വാടക നൽകാൻ പണം ഇല്ലാത്തതു കൊണ്ട് തന്റെ കുട്ടിക്കാലം അമ്മയുടെ അച്ഛന്റേയും വീട്ടിലായിരുന്നുവെന്നാണ് താരം പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നിരുന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നല്കാന് കഴിയാത്തതിനാല്‍ അമ്മ പിങ്കി എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന് രാകേഷ് റോഷന് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്…പിന്നെ ഞങ്ങള്‍ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകള്‍ എന്നിവയില്‍ ഉറങ്ങി, പതുക്കെയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചത് ഹൃത്വിക് പറഞ്ഞു.
തമിഴ്നാട്ടിലെ പാഠപുസ്കത്തിൽ ഹൃത്വിക് റോഷന്റെ ജീവിതകഥ പഠന വിഷയമാക്കിയിട്ടുണ്ട്.ആത്മവിശ്വാസം എന്ന അധ്യായത്തിലാണ് താരത്തിന്റെ ജീവിതകഥ കൊടുത്തിരിക്കുന്നത്.
Post Your Comments