ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയിൽ സജീവമായ ദയ ഇപ്പോഴിതാ തന്റെ ഭർത്താവിനെയും കുട്ടികളെയും കുറിച്ച് പറയുന്നത് തനിക്ക് അംഗീകരിക്കാൻ ആകുന്നില്ലെന്ന് പറയുകയാണ്. ലൈവ് വീഡിയോയിലൂടെയാണ് ദയ ഈ കാര്യം പറയുന്നത്.
ഞാൻ ഒരു അഭിപ്രായം പറയാൻ വേണ്ടി വരുമ്പോൾ ഓരോരുത്തരും വന്നു പറയുന്നു ഇപ്പൊ കൊറോണയല്ലേ കൊറോണയെ പറ്റി സംസാരിക്കാൻ. ബിഗ് ബോസിൽ നിന്ന് വന്നുകഴിഞ്ഞപ്പോൾ, ഞങ്ങളെ പഞ്ഞിക്കിട്ടപ്പോഴും ഉണ്ടായിരുന്നു ഈ കൊറോണ. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോൾ ഈ കൊറോണ ഒന്നും ഇല്ലായിരുന്നോ. അന്നും കൊറോണ ഉണ്ടായിരുന്നു. ഇന്നും കൊറോണ ഉണ്ട്. നിങ്ങൾക്ക് അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾ തന്നില്ലേ. അപ്പോൾ ഞങ്ങൾ പറയുന്നത് കേൾക്കാൻ നിങ്ങൾക്കും മനസ്സ് ഉണ്ടാകണം.
പലരും പല നുണ കഥകൾ ഇറക്കുന്നുണ്ട്. ഇതൊന്നും സത്യങ്ങൾ ആല്ല. ഞാൻ ഒരു സിന്ദൂരം ചാർത്തി ഫോട്ടോ ഇട്ടപ്പോൾ അല്ലെങ്കിൽ വീഡിയോ ഇട്ടാൽ ദയയുടെ കല്യാണം കഴിഞ്ഞു എന്നാണോ, അത് ഏതുവകുപ്പിൽ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സിൽ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭർത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വേറെ വിവാഹിതനായി. അപ്പോൾ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാൻ സിന്ദൂരം തൊട്ടത്. പിന്നെ എനിക്ക് രണ്ടു ആൺകുട്ടികളാണ് ഉള്ളത്. പെൺകുട്ടികൾ എന്നാണ് പറയുന്നത് പലരും. കാര്യങ്ങൾ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകൾ പറഞ്ഞു ഇറക്കരുത്. എന്റെ കുഞ്ഞുങ്ങളെ ഇപ്പോൾ പണിയെടുത്താണ് എന്റെ ഭർത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ച് വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാൽ വിവരം അറിയും. അതിനു ഞാൻ സമ്മതിക്കില്ല. ഇനി അത് നടന്നാൽ ഞാൻ കേസ് കൊടുക്കും ദയ പറഞ്ഞു.
Post Your Comments