മലയാള സിനിമയിലെ താര രാജാവ് മോഹന്‍ലാല്‍. താര സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ആണ് മലയാള സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുന്നതെന്നു സംവിധായകന് ശാന്തിവിള ദിനേശ്. അറുപത് ദിവസം കരാര്‍ ആയികൊണ്ട് മോഹന്‍ലാല്‍ ലെറ്റര്‍പാഡില്‍ നല്കുന്ന ഒപ്പിന് 14 കോടി രൂപയുടെ ബിസിനസ് നടത്താന്‍ പ്രാപ്തിയുണ്ട്. മോഹന്‍ലാല്‍ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടാല്‍ പോലും, അത് പ്രൊഡ്യൂസര്‍ക്ക് നഷ്ടംവരുത്തില്ലെന്നതാണ് സത്യമെന്നും സംവിധായകന് പറയുന്നു.
‘പുതുമുഖ നടന്മാരാണ് ഇന്‍ഡസ്ട്രി ഭരിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. മോഹന്‍ലാല്‍ ഒരു ലെറ്റര്‍പാഡില്‍ ഒപ്പിട്ട് തരികയാണ് 60 ദിവസം തരാമെന്ന് പറഞ്ഞ്, പ്രൊഡ്യൂസര്‍ക്ക് അപ്പോള്‍ കിട്ടും 14 കോടി രൂപ. ആ ലെറ്റര്‍പാഡ് കാണിച്ചാല്‍ അപ്പോള്‍ തന്നെ 14 കോടി രൂപയുടെ ബിസിനസ് നടക്കാന്‍ പ്രാപ്തിയുള്ള നടനാണ് മോഹന്‍ലാല്‍. അപ്പോള്‍ ഇന്‍ഡസ്ട്രി ഭരിക്കുന്നത് ആരാ? അങ്ങേരല്ലേ? മാര്‍ക്കറ്റ് സറ്റൈഡിയായി നില്‍ക്കുന്നയാളല്ലേ അദ്ദേഹം. പടം പൊളിഞ്ഞാല്‍ പോലും പ്രോഡ്യൂസര്‍ക്ക് ഒരു നഷ്ടവും വരില്ല’. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചില്
Post Your Comments