മലയാളത്തിന്റെ പ്രിയ നടന്മാരില്‍ ഒരാളായ നീരജ് മാധവന്റെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യ ദീപ്തിയായിരുന്നു താരത്തിനു ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ച് ആദ്യമെത്തിയത്. ലോക് ഡൗണായതിനാല്‍ ഇരുവരും വീട്ടില്‍ തന്നെയാണ്. രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി എന്നായിരുന്നു നീരജിന്റെ ആശംസ. ദീപ്തിയെ ചുംബിക്കുന്നതിന്റെ ചിത്രവും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു
ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിനു ശേഷം ആദ്യമായി ദീപ്തിക്ക് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് നീരജ്. വീഡിയോ സഹിതം താരം പങ്കുവച്ച വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
‘ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്‌ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.’ എന്ന അടിക്കുറിപ്പോടെയാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.”
നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് വീഡിയോയില്‍.
Post Your Comments