
താര വിവാഹങ്ങളും വിവാഹ മോചനങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയായ ഒരു വിവാഹ മോചനമായിരുന്നു നടി മലൈക അറോറയും നടന് അര്‍ബ്ബാസ് ഖാനും തമ്മിലുള്ള വേര്‍പിരിയല്‍.
2016ലാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. 2017 മെയില്‍ അവര്‍ നിയമപരമായി വിവാഹമോചിതരായി. എന്നാല്‍ വിവാഹബന്ധം അവസാനിപ്പിക്കാനുണ്ടായ തീരുമാനത്തേക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കരീനയുടെ റേഡിയോ ഷോയില്‍ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മലൈക.
വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ പോലും എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാനാണ് കുടുംബാംഗങ്ങള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് മലൈക പറയുന്നു. ”വിവാഹ മോചനം പോലുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്ബോള്‍ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം ‘ചെയ്യരുത്’ എന്നായിരിക്കും. ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാന്‍ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്” മലൈക പറഞ്ഞു.
”ഞാന്‍ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയില്‍ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ 100 ശതമാനം ഉറച്ചുനില്‍ക്കുന്നു എന്ന് ബോധ്യമായതോടെ അവര്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ” വിവാഹമോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങള്‍ പോലെ എളുപ്പം എടുക്കാവുന്നതല്ല. അര്ബ്ബാസുമൊന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചര്‍ച്ചചെയ്തതിന് ശേഷമായിരുന്നു വേര്‍പിരിയല്‍ തീരുമാനം എന്നും മലൈക കൂട്ടിച്ചേര്‍ത്തു.
നടന് അര്ജ്ജുന് കപൂറുമായി പ്രണയത്തിലാണ് താരം
Post Your Comments