മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്. പ്രിയയുമായുള്ള ദാമ്പത്യത്തിന്റെ പതിനഞ്ചു വര്‍ഷങ്ങള്‍ മനോഹരമായി കടന്നു പോകുമ്പോള്‍ ഇത്തവണ ആഘോഷത്തിന് കൂട്ടിനു മകന് ഇസയും ഉണ്ട്. ഒരു മാധയമാത്തിനു മുന്‍പ് നല്കിയ അഭിമുഖത്തില്‍ പ്രിയയുമായുള്ള പ്രണയത്തെക്കുറിച്ച് താരം പങ്കുവച്ചിരുന്നു.
പ്രിയയുമായി നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതനായത്. ഒരു ഒട്ടൊഗ്രാഫ് വാങ്ങുവാന്‍ എത്തി ജീവിതത്തിലേയ്ക്ക് കടന്നു വന്ന ആ പ്രണയത്തെക്കുറിച്ച് കുഞ്ചാക്കോ മുന്‍പും തുറന്നു പറഞ്ഞിട്ടുണ്ട്.
നീണ്ട മുടി… വലിയ കണ്ണുകള്‍… ശാലീനസുന്ദരി, രാവിലെ ചായയുമായി ഉണര്‍ത്താന്‍ വരണം, വൈകുന്നേരം മടിയില്‍ കിടത്തി പാട്ടു പാടിത്തരണം… എന്നൊക്കെയായിരുന്നു തന്റെ ഭാവി വധുവിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന സ്വപ്നങ്ങള്‍ എന്ന് ചാക്കോച്ചന് പറയുന്നു. എന്നാല്‍ അങ്ങനെ ഒന്നുമുള്ള പെണ്‍കുട്ടിയെയല്ല ഞാന്‍ കെട്ടിയത്. നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി.. പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യം എന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചുവെന്നും കുഞ്ചാക്കോ ബോബന് പങ്കുവച്ചു
Post Your Comments