BollywoodGeneralLatest News

വൃത്തിക്കെട്ട വാര്‍ഡ്‌, കര്‍ട്ടന് പിന്നില്‍ നിന്നും ഗൗണ്‍ ധരിച്ച്‌ വരാന്‍ ആവശ്യം; വിവാദങ്ങള്‍ക്ക് മറുപടിയുമായി കനികയുടെ ബന്ധുക്കള്‍

രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി

ബോളിവുഡ് സിനിമാ മേഖലയില്‍ ഏറെ ആശങ്ക സൃഷ്ടിച്ച ഒന്നാണ് ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ. അഞ്ചാം ടെസ്റ്റും പോസിറ്റീവ് ആയതില്‍ കുടുംബക്കാര്‍ ആശങ്കയിലാണ്. ലണ്ടനില്‍ നിന്നും കഴിഞ്ഞ മര്‍ച്ച്‌ 9 ന് ആയിരുന്നു ഇന്ത്യയില്‍ എത്തിയത്. കടുത്ത പനിയെ തുടര്‍ന്ന് മാര്‍ച്ച്‌ 20ന് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോള്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് താരം.

കനികയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കനികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കനിക യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും മെഡിക്കല്‍ ഗൗണ്‍ ധരിക്കാന്‍ സാധിക്കില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.”ഒരു കര്‍ട്ടന് പിന്നില്‍ നിന്നും മെഡിക്കല്‍ ഗൗണ്‍ ധരിച്ച്‌ വരാനായി കനികയോട് ചികിത്സയിലിരിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാത്തതിനാല്‍ ഗൗണ്‍ ധരിക്കാന്‍ കൂട്ടാക്കിയില്ല. കനിക കഴിയുന്ന ക്വാറന്റൈന്‍ വാര്‍ഡ് അഴുക്കായിരുന്നതിനാല്‍ ആശുപത്രി ജീവനക്കാരോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു- ബന്ധുക്കള്‍ ഇന്ത്യ ടുഡെയോട് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button