GeneralLatest NewsMollywood

ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കൾ കിട്ടാകടക്കെണിയിൽ: പുതിയ വെളിപ്പെടുത്തലുകൾ വിവാദത്തില്‍

വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്ക് മൂന്നോളം സിനിമകളിൽ നിന്നായി ഏകദേശം അഞ്ചരക്കോടി രൂപയോളം ലഭിക്കാനുണ്ട്.

കോവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. അതിന്റെ പ്രതിരോധ ഭാഗമായി 21 ദിവസം ലോക്ക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത്. ഈ സമ്പൂര്‍ണ്ണ അടച്ചിടല്‍ മലയാള സിനിമയ്ക്കും പ്രതിസന്ധിയാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ മാർച്ച് വരെ റിലീസ് ചെയ്ത സിനിമകൾ പ്രദർശിപ്പിച്ച വകയിൽ തിയറ്റർ ഉടമകളിൽ നിന്ന് വിതരണക്കാര്‍ക്ക് 23 കോടി രൂപയോളം ലഭിക്കാനുണ്ടെന്നു ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ വെളിപ്പെടുത്തല്‍. കോവിഡ് പ്രതിസന്ധിക്കു ശേഷം തീയറ്റർ തുറക്കുമ്പോൾ ഇൗ പണം തന്നു തീർക്കാത്ത തീയറ്ററുകളിൽ സിനിമ റിലീസ് ചെയ്യില്ലെന്നും അവർ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

തിയറ്റര്‍ ഉടമകള്‍ കൃത്യമായി പണം നല്‍കാത്തത് കൊണ്ട് നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഞങ്ങൾക്കു കൂടി അർഹതപ്പെട്ട പണമാണ് ജനം തിയറ്റരുകളില്‍ നല്‍കുന്നതെന്നും എന്നാല്‍ അത് മറ്റാവശ്യങ്ങൾക്ക് ചിലവഴിച്ചിട്ടാണ് മനുഷ്യത്വരഹിതമായി തിയറ്റര്‍ ഉടമകള്‍ പെരുമാറുന്നതെന്നും ഒരു നിര്‍മ്മാതാവ് പറഞ്ഞു.

‘വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് 3 കോടി 95 ലക്ഷം രൂപ തിയറ്ററുകളിൽ നിന്ന് കിട്ടാനുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്ക് മൂന്നോളം സിനിമകളിൽ നിന്നായി ഏകദേശം അഞ്ചരക്കോടി രൂപയോളം ലഭിക്കാനുണ്ട്. അയ്യപ്പനും കോശിയും, അഞ്ചാം പാതിര എന്നീ രണ്ടു സിനിമകൾക്കും കൂടി നാലു കോടി 60 ലക്ഷം രൂപ തിയറ്ററിൽ നിന്ന് കിട്ടാനുണ്ട്. ഫോറൻസിക് എന്ന സിനിമയ്ക്ക് മാത്രം 3 കോടി 90 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതു കൂടാതെ മറ്റു ചെറിയ സിനിമകളും കൂടി ചേരുമ്പോൾ ഏതാണ്ട് 23 കോടി രൂപയാണ് തീയറ്ററുകാർ കൊടുത്തു തീർക്കാനുള്ളത്.’ ഡിസ്റ്റ്രിബ്യുട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി എൻ.എം. ഹംസ പറയുന്നു.

എന്നാല്‍ എല്ലാ തീയറ്ററുകാരും ഇത്തരത്തിൽ കടം പറയുന്നവരല്ലെന്ന് പറഞ്ഞ വിതരണക്കാരുടെ ഭാരവാഹികള്‍ പുതിയതായി തുടങ്ങിയ തിയറ്ററുകൾ, മാളുകളിലെ മൾട്ടിപ്ലക്സുകൾ എന്നിവരാണ് കടം പറഞ്ഞ് നിർമാതാക്കളെ വഞ്ചിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ”കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ 180–ഒാളം സിനിമകളിൽ മുടക്കുമുതലെങ്കിലും ലഭിച്ചത് ആകെ 20 സിനിമകൾക്കാണ്. അതിന്റെ പണം പോലും നിർമാതാക്കളുടെ കയ്യിൽ എത്തുന്നില്ലെന്നു പറഞ്ഞാൽ എന്തൊരു കഷ്ടമാണ്. സംഘടനകളിൽ പറയുമ്പോൾ ഇന്നു തരും നാളെ തരും എന്നാണ് മറുപടി ലഭിക്കുന്നത്. ‌‌കോവിഡ് പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞ് തീയറ്ററുകൾ എന്ന് തുറക്കുന്നോ അന്ന് ഇൗ പണം തന്നു തീർക്കാത്ത ഒരിടത്തും പുതിയ സിനിമകൾ റിലീസ് ചെയ്യില്ല. ഇൗ നിലപാടിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല’ വിതരണക്കാരുടെ സംഘടനയുടെ ഭാരവാഹികൾ മനോരമയോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button