GeneralLatest NewsMollywood

അടുത്തിടെ വണ്ടിയോടിച്ചു പോകുമ്പോള്‍ തന്നെ കണ്ണീരണിയിച്ച സാഹചര്യം വെളിപ്പെടുത്തി കനിഹ

വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല. നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് കനിഹ. ഈ ലോക്ക് ഡൗണ്‍ ദിനത്തില്‍ കാറുമായി പുറത്തിറങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ‘വിജനമായ റോഡിലൂടെ വണ്ടിയോടിച്ചു പോയപ്പോള്‍ കരഞ്ഞുപോയി’ എന്നാണു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 10 ദിവസമായി വീട്ടില്‍ തന്നെ കഴിയുകയായിരുന്ന താരം അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴത്തെ അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ ഹൃദയഭേദകമായ കുറിപ്പ് ഇങ്ങനെ..

‘പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍… ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല. നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്‍സ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്ബാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.’

shortlink

Related Articles

Post Your Comments


Back to top button