GeneralLatest NewsTV Shows

” ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ്; രോഗികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല” വീണ്ടും നഴ്‌സായി ജോലി ചെയ്യില്ലെന്ന് യുവനടി

പൂര്‍ണ്ണമായ അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ്.മറ്റ് ഫ്രീലാന്‍സ് ജോലികള്‍ പോലെ നഴ്‌സിംഗ് ചെയ്യാനാകില്ല.

കൊറോണ ലോകം മുഴുവന്‍ ഭീതി പടര്‍ത്തുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ലോക്ക് ഡൌണിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവനടി ശിഖ നേഴ്സ് ആയി ജോലിയില്‍ പ്രവേശിച്ചത് വാര്‍ത്തയായിരുന്നു.

എന്നാല്‍ ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ് എന്നും വീണ്ടും നഴ്‌സായി ജോലിയിലേക്ക് തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് ബിഗ് ബോസ് താരം മരിയ ജൂലിയാന. സോഷ്യല്‍ മീഡിയയിലൂടെയാണ് ജൂലി ഇക്കാര്യം പങ്കുവച്ചത്. രോഗികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ആരാധകന്റെ ചോദ്യത്തിന് ജൂലി മറുപടി കൊടുത്തിരിക്കുന്നത്.

“എല്ലാവരും ചോദിക്കുന്നു.ഞാന്‍ അഭിനയം മാത്രമാണോ എന്ന്.പൂര്‍ണ്ണമായ അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ്.മറ്റ് ഫ്രീലാന്‍സ് ജോലികള്‍ പോലെ നഴ്‌സിംഗ് ചെയ്യാനാകില്ല.രണ്ട് ജോലികള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.ഷൂട്ടിംഗിന് പോകുന്നത് ജോലിക്ക് എത്തുന്നത് വൈകിപ്പിക്കുകയും രോഗികള്‍ കാത്തിരിക്കേണ്ടയും വരും. രോഗികളുടെ ജീവന്‍ അപകടപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല.” ജൂലി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button