
ബുസാനിൽ സോംബി ആക്രമണം ഉണ്ടായി നാല് വർഷത്തിനു ശേഷമുള്ള കഥയുമായി പെനിൻസുല ടീസർ എത്തി. 2016ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് കൊറിയന്‍ സോംബി ചിത്രം ട്രെയിൻ ടു ബുസാന്റെ രണ്ടാം ഭാഗമാണിത്.
ആദ്യ ഭാഗം സംവിധാനം ചെയ്ത യോൻ സങ് ഗോ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഡോങ് വോൻ, ജുങ് ഹ്യുൻ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് ആദ്യ ഭാഗങ്ങളിലെ കഥാപാത്രമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടന്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ
Post Your Comments