GeneralLatest NewsTV Shows

ബിഗ് ബോസിലെ രാജിനി ചാണ്ടിയെക്കുറിച്ച് ആര്‍ ജെ രഘു; സാമ്യം കണ്ടു അമ്പരന്നു ആരാധകര്‍

ബിഗ് ബോസ്സിലെ രാജിനി ചാണ്ടി- ക്ലിന്റെ ഈസ്റ്റ് വുഡ്. ഹോളിവുഡിലെ മുടിചൂടാ മന്നന്‍. 90 ആം വയസിലേക്കു പ്രവേശിക്കുമ്ബോഴും സിനിമയുടെ മാസ്മരിക ലോകത്ത് ചാരുകസേര ഇട്ടിരിക്കുന്ന ആള്‍.

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം സീസണ്‍ എഴുപത്തിയഞ്ചാം ദിവസം അവസാനിച്ചത് പ്രേക്ഷകരെയും നിരാശയിലാക്കി.ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ച്‌ കൊണ്ടിരിക്കുകയാണ് മത്സരാര്‍ഥികള്‍. അത്തരത്തില്‍ ശ്രദ്ധനേടുകയാണ്
ആര്‍ ജെ രഘു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍.

ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാര്‍ഥികളെ ഹോളിവുഡ് താരങ്ങളെയോ പ്രശസ്ത കായിക താരങ്ങളുമായി സാമ്യപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം. ആര്യ, പവന്‍ ജിനോ തോമസ് എന്നിവരെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് പിന്നാലെ രാജിനി ചാണ്ടിയെ കുറിച്ചാണ് രഘു പറഞ്ഞിരിക്കുന്നത്. ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡുമായിട്ടാണ് രാജിനി ചാണ്ടിയെ ഉപമിച്ചിരിക്കുന്നത്. ഷോയിലെ ഏറ്റവും പ്രായം ചെന്ന മത്സരാര്‍ഥിയായിരുന്നു രാജനി. കൂടാതെ ഷോയില്‍ നിന്നും ആദ്യം പുറത്തായതും രജനി ചാണ്ടിയായിരുന്നു.

‘ബിഗ് ബോസ്സിലെ രാജിനി ചാണ്ടി- ക്ലിന്റെ ഈസ്റ്റ് വുഡ്. ഹോളിവുഡിലെ മുടിചൂടാ മന്നന്‍. 90 ആം വയസിലേക്കു പ്രവേശിക്കുമ്ബോഴും സിനിമയുടെ മാസ്മരിക ലോകത്ത് ചാരുകസേര ഇട്ടിരിക്കുന്ന ആള്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്ന് വേണ്ട ആധുനിക സിനിമയുടെ എല്ലാ മേഖലകളിലും എന്നും വിഹരിക്കുന്ന ഇതിഹാസം. 2019 ഇല്‍ ഇറങ്ങിയ ‘Richard Jewell ‘ ഈസ്റ്റ് വുഡ് തന്റെ 90 ആം വയസ്സില്‍ സംവിധാനം നിര്‍വഹിച്ചത്. ഒരു മത്സരത്തിന് തന്റെ പ്രായം ഒരു പ്രശ്‌നമേ അല്ല എന്ന സ്പിരിറ്റ് ഉള്ള ആളാണ് രാജിനി ചാണ്ടിയും’. എന്നാണ് രഘു പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button