മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. നടി പൂര്‍ണ്ണിമയാണ് താരത്തിന്റെ ഭാര്യ. പൂര്‍ണ്ണിമ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം വൈറല്‍ ആകുന്നു. മൂത്ത മകള്‍ പ്രാര്‍ഥനയ്കക് ആറും ഇളയ മകള്‍ നക്ഷത്രയ്ക്ക് നാലും വയസുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ക്വാറന്‍റൈന്‍ സമയത്ത് പഴയ ചിത്രങ്ങള്‍ തപ്പിയപ്പോള്‍ കയ്യില്‍ കുറച്ച് മനോഹര ചിത്രങ്ങള്‍ തടഞ്ഞു. ആറ് വയസുള്ള പ്രാര്‍ഥനയും, നാല് മാസം പ്രായമുളള നക്ഷത്രയുമാണ് ചിത്രത്തില്‍. അവളുടെ അച്ഛന്‍റെ അടുത്ത് നിന്ന് എടുത്തു കൊണ്ടുവന്നതിന് മുഖം കറുപ്പിച്ചിരിക്കുകയാണ് നക്ഷത്ര..ഞങ്ങള്‍ മൂന്ന് പേരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങളില്‍ ഒന്ന് …ഓര്‍ക്കുന്നുണ്ടോ ഇന്ദ്രാ???”…പൂര്‍ണിമ കുറിച്ചു.
‘ഏറ്റവും പ്രിയപ്പെട്ടത്’ എന്നാണ് ഈ ചിത്രത്തിന് ഇന്ദ്രജിത്തിന്റെ മറുപടി.
Leave a Comment