CinemaGeneralHollywoodLatest NewsNEWS

കോവിഡ്; ‘ഹാരി പോട്ടർ സെയ്ഫ് അറ്റ് ഹോം’, ബോധവത്ക്കരണവുമായി മഹാരാഷ്ട്ര

പോസ്റ്റ് വൻ ഹിറ്റായി മാറിയിരിക്കുകയാണ്

ഇന്ന് ലോകമെങ്ങും ഭയക്കുന്ന കോവിഡ് ബോധവത്ക്കരണത്തിന് ഹാരി പോട്ടർ മീമുകൾ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ, മഹാമാരി കാലത്ത് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശത്തിനാണ് സുപ്രസിദ്ധ ഹാരി പോട്ടർ കഥാപാത്രങ്ങളെ മഹാരാഷ്ട്ര ഉപയോഗിച്ചത്, കുട്ടികളെ ലക്ഷ്യമിട്ടുള്ള ‘ബോധവത്ക്കരണ ട്രോളാ’ണ് മഹാരാഷ്ട്ര പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്, പോസ്റ്റ് വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

അറിയുക, നമ്മുടെ ഇഷ്ട കഥാപാത്രം ഹാരി പോട്ടർ വീട്ടിലിരിക്കുവോളം സുരക്ഷിതനാണ്, ലോക്ക് ഡൗൺ കാലത്ത് നിങ്ങളും വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നാണ് ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ റൗളിങ്ങിന്റെ ഫാന്റസി കഥാപാത്രത്തെ വെച്ച് പി.ഐ.ബി അറിയിക്കുന്നത്, നോവലിന്റെ സിനിമാ ആവിഷ്ക്കാരത്തിനും വലിയ ആരാധകരാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button