CinemaGeneralLatest NewsMollywoodNEWS

ഭക്ഷണവും മരുന്നുമില്ലാതെ ​ഗോവയിൽ കുടുങ്ങി ബി​ഗ്ബി താരം; ക്യാന്‍സര്‍ അതിജീവിച്ച തന്റെ ജീവിതം ഇപ്പോൾ പച്ചക്കറികൾ പോലുമില്ലാതെയെന്നും താരം

ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല

ഇന്ന് ലോകമെങ്ങും നേരിടുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി, മരുമകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നഫീസ വ്യക്തമാക്കി, ക്യാന്‍സര്‍ അതിജീവിച്ച താന്‍ പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് നഫീസ അലി പറഞ്ഞു.

പാവം ”എന്റെ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്, ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു, കൊറിയര്‍ സര്‍വ്വീസും നിലച്ചു, ഇപ്പോള്‍ മരുന്ന് കുടിക്കുന്നില്ല, അതെന്റെ ആരോഗ്യത്തിന് നല്ലതല്ല, ലോക്കല്‍ മെഡിക്കല്‍ ഷോപ്പുകളിലൊന്നും എന്റെ മരുന്ന് ലഭിക്കുന്നില്ല” എന്ന് നഫീസ പറഞ്ഞു.

ഇത്കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ തന്റെ മരുമകള്‍ക്ക് കോവിഡ് 19 ബാധിച്ചതായും നഫീസ അലി വെളിപ്പെടുത്തി, ബാംഗ്ലൂരിലുള്ള മരുമകള്‍ ദിയ നായിഡുവിന് രോഗം ഭേദമായതായും താരം വ്യക്തമാക്കി, മമ്മൂട്ടി ചിത്രം ‘ബിഗ് ബി’യിലെ മേരി ജോണ്‍ കുരിശിങ്കല്‍ കഥാപാത്രമായെത്തിയ താരമാണ് നഫീസ അലി.

shortlink

Related Articles

Post Your Comments


Back to top button