ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലാണ് നടൻ പൃഥ്വിരാജ് ഇപ്പോൾ. എന്നാൽ കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാതലത്തില്‍ ജോര്‍ദാനിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. തുടർന്ന് അവിടുത്തെ സാഹചര്യം വ്യക്തമാക്കിയും വിസാ കാലാവധി തീരുന്നതിന് കുറിച്ചും പറഞ്ഞ് ബ്ലെസി മെയില്‍ അയച്ചിരുന്നു.
എന്നാൽ നാട്ടിലേക്ക് ഇപ്പോൾ എത്തിക്കാൻ കഴിയില്ലെന്നും വിസാ കാലാവധി നീട്ടാനുള്ള ശ്രമങ്ങൾ നടത്തമെന്നും കേന്ദ്രമന്ത്രി അടക്കം പറഞ്ഞിരുന്നു. ഇതിനിടെ പൃഥ്വിരാജിന്റെ പേരില്‍ ചില ആരോപണങ്ങളും സോഷ്യൽ മീഡിയിൽ ഉയര്‍ന്ന് വന്നിരുന്നു.
സിനിമാ സംഘത്തിന് മാത്രമായി ഒരു പ്ലെയിന്‍ ഏര്‍പ്പാടാക്കി നാട്ടിലേക്ക് എത്തിക്കാമെന്ന ചര്‍ച്ചകള്‍ വന്നത് സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചു. പല വിദേശ രാജ്യങ്ങളിലും കുടുങ്ങി കിടക്കുന്ന ഒരുപാട് സാധാരണക്കാര്‍ ഉണ്ടെന്നും അവര്‍ക്ക് ലഭിക്കാത്ത പിന്തുണ സിനിമാക്കാര്‍ക്ക് മാത്രം കൊടുക്കുന്നത് ശരിയാണോ എന്ന തരത്തിലൊക്കെ ആരോപണങ്ങള്‍ വന്നു. എന്നാല്‍ അങ്ങനെയൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നും മകന്‍ സുരക്ഷിതനാണെന്നും മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.
ബ്ലെസി മെയില്‍ അയച്ചിട്ടുണ്ടെന്ന് ചാനലുകളില്‍ കൂടിയാണ് ഞാനും അറിഞ്ഞത്. വര്‍ക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥ പോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല. ഞാന്‍ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി മുരളീധരന്‍ സാര്‍ വിളിച്ചിരുന്നു. പ്രത്യേകമായിട്ട് ഒരു പ്ലെയിനില്‍ കൊണ്ട് വരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പലയിടങ്ങളിലും നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്ന് നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
Post Your Comments