
മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് ലക്ഷ്മി ശര്‍മ്മ. മമ്മൂട്ടിയുടെ നായികയായി അരങ്ങേറിയെങ്കിലും വിജയം നേടാന്‍ പിന്നീട് താരത്തിനു കഴിയാതെ പോയ്. അതോടെ മിനിസ്ക്രീനിലേയ്ക്ക് ചുവടു മാറി. എന്നാല്‍ പിന്നീട് അഭിനയത്തില്‍ അത്ര സജീവമല്ല താരം. ഇടയ്ക്ക് ഒരു സംവിധായകന് ഇക്കിളി മെസേജുകള്‍ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു വിവാദത്തിലും താരംപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമ നടിയായതിനാല്‍ വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശര്‍മയുടെ വെളിപ്പെടുത്തല്‍. കൂടാതെ അഭിനയം വിവാഹത്തിന് തടസ്സമാകുന്നുവെന്നും നടി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. 2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന് പിന്മാറിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്.
Post Your Comments