മലയാള സിനിമയിലെ സൂപ്പർ താരങ്ങളിലൊരളാണ് കുഞ്ചാക്കോ ബോബന്‍. സിനിമയ്ക്ക് ഒപ്പം തന്നെ കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവുന്നത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2005 എപ്രില്‍ 2നാണ് ചാക്കോച്ചൻ പ്രിയയെ സ്വന്തമാക്കുന്നത്. പിന്നീട് നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി കടന്നുവന്നത്.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത്തവണ ഇസഹാക്ക് വന്നതിന് ശേഷമുളള ആദ്യ വിവാഹ വാര്‍ഷികം കൂടിയാണ് ഇവരുടേത്. . എന്നാൽ കൊറോണ സമയമായതിനാല്‍ വലിയ ആഘോഷങ്ങളെന്നും ഇരുവരും നടത്തുന്നില്ലന്നാണ് സൂചന. എന്നാൽ വിവാഹ വാര്‍ഷിക മാസത്തില്‍ തന്നെയാണ് ഇസഹാക്കിന്റെ ആദ്യ പിറന്നാളും വരുന്നത്.
Post Your Comments