CinemaGeneralLatest NewsMollywoodNEWS

‘കലാഭവൻ മണിയുടെ മകള്‍ ശ്രീലക്ഷ്മിക്ക് ഇന്ന് പിറന്നാൾ’; ആശംസകൾ നേർന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ

മകളെ ഒരു ഡോക്റാക്കണമെന്നായിരുന്നു കലാഭവൻ മണിയുട ആഗ്രഹം

നാടൻ പാട്ടും നാട്ടുതമാശകളുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ താരമാണ് കലാഭവൻ മണി.  2016 മാര്‍ച്ച് 6ന് ലോകത്തോട് വിട പറഞ്ഞ താരത്തെ ഇന്നും മലയാളികൾക്ക് മറക്കാനാകില്ല. താരത്തിന്റയെ വിയോഗ വാർത്ത കേട്ടപ്പോഴുണ്ടായ ഞെട്ടലിൽ നിന്നു, ഇന്നും മലയാളികൾ പൂർണമായും മുക്തരായിട്ടില്ല. അദ്ദേഹം പാടിയ പാട്ടുകളും അവതരിപ്പിച്ച പരിപാടികളും അനശ്വരമാക്കിയ അഭിനയ മുഹൂർത്തങ്ങളും നെഞ്ചിലൊരു വിങ്ങലോടെയല്ലാതെ മലയാളികൾക്ക് കണ്ടിരിക്കാനാവില്ല. ‘ഇത്ര പെട്ടെന്ന് പോകേണ്ട ആളായിരുന്നില്ല കലാഭവൻ മണി’ എന്നു പറയാത്ത മലയാളികളുണ്ടാവില്ല.

ഇപ്പോഴിതാ താരത്തിന്റയെ മകളായ ശ്രീലക്ഷ്മിയുടെ പിറന്നാൾ ദിനമാണ് ഇന്ന്. മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.‘മണി ചേട്ടന്റെ മകൾ ഞങ്ങളുടെ അമ്മുവിന് (ശ്രീലക്ഷ്മിക്ക്) പിറന്നാൾ ആശംസകൾ’ രാമകൃഷ്ണൻ സോഷ്യൽ മീഡിയിൽ കുറിച്ചു.

മകളെ ഒരു ഡോക്റാക്കണമെന്നായിരുന്നു കലാഭവൻ മണിയുട ആഗ്രഹം. അച്ഛന്റെ ആഗ്രഹം സഫലമാക്കാനാണ് മകളുടെയും തീരുമാനം. പത്തിലും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി ഇപ്പോൾ പാലായിൽ എൻട്രൻസ് പരിശീലനത്തിലാണ്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button