
ലോകമെങ്ങും വ്യാപിക്കുന്ന കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച് ഹോളിവുഡ് താരം ജസ്റ്റിന്‍ ലോംഗ്. എന്നാല്‍ അപകട സാദ്ധ്യത ഇല്ലാത്തതിനാല്‍ ടെസ്റ്റ് ചെയ്യണ്ട ആവശ്യമില്ലെന്ന് താരം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍, സഹോദരന്‍ ക്രിസ്റ്റിയന്റെ പെണ്‍ സുഹൃത്തിനൊപ്പം ട്രിപ്പിന് പോയി വന്നതിന് ശേഷമാണ് തങ്ങള്‍ക്ക് കൊറോണ വന്നതെന്ന് ലോംഗ് പറഞ്ഞു.
സഹോദരൻ ക്രിസ്റ്റ്യന്റെ സുഹൃത്ത് മാഗിക്ക് വര്‍ക്ക് ട്രിപ്പ് കഴിഞ്ഞെത്തിയപ്പോള്‍ പനിയും ചുമയും ഉണ്ടായിരുന്നു. കൊറോണയുടെ എല്ലാ രോഗലക്ഷണങ്ങളും, 12 ദിവസം കഴിഞ്ഞതോടെ അവരുടെ പനി വിട്ടുമാറിയതായും ലോംഗ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടാതെ ജലദോഷം, തലവേദന, നെഞ്ച് വേദന എന്നിങ്ങനെയുള്ള എല്ലാ രോഗലക്ഷണങ്ങളും തനിക്കും സഹോദരനുമുണ്ടെന്നും സഹോദരനും സുഹൃത്തിനും ഗന്ധവും രുചിയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ലോംഗ് പറഞ്ഞു. എന്നാല്‍ അപകട സാദ്ധ്യത ഇല്ലാത്തതിനാല്‍ ടെസ്റ്റ് ചെയ്യണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു.
Post Your Comments